ക്ലാസ് പി ടി എ യോഗം ജനു.17 വെള്ളിയാഴിച്ചു ഉച്ചയ്ക്ക് 2.30 ന്


ഒന്നാം പാദവാര്‍ഷിക പരീക്ഷ സെപ്തംബര്‍ ഏഴിന് ആരംഭിക്കും..... ....

Sunday 31 May 2015

ഫിന്‍ലന്‍ഡിലെ സ്ക്കൂള്‍ സമയം


ലോകത്തിലെതന്നെ മികച്ച പാഠ്യപദ്ധതിയാണ് ഫിന്‍ലന്‍ഡില്‍ നിലനില്ക്കുന്നത്.  PISA(Programme for International Student Assessment) റാങ്കിങ്ങില്‍ ഉന്നത നിലവാരം പുലര്‍ത്തുന്നവരാണ് ഫിന്‍ലന്‍ഡിലെ കുട്ടികള്‍.പീരീയഡുകളുടെ എണ്ണം കൂട്ടിയോ  അധ്യയന സമയം വര്‍ദ്ധിപ്പിച്ചോ അല്ല അവര്‍ നേട്ടം കൊയ്യുന്നത്.ഫിന്‍ലന്‍ഡിലെ പ്രൈമറി വിദ്യാലയത്തില്‍ പഠിപ്പിക്കാനെത്തുന്ന അമേരിക്കക്കാരനായ അധ്യാപകന്റെ ഈ അനുഭവ വിവരണം നോക്കുക.അമേരിക്കയിലേയും ഫിന്‍ലന്‍ഡിലെയും സ്ക്കൂള്‍ സമയത്തെ  താരതമ്യം ചെയ്യുകയാണ് അദ്ദേഹം.ഫീനിഷ് കുട്ടികളുടെ  പഠനനേട്ടത്തിനുപിന്നില്‍ വിശ്രമവേളകള്‍ക്കും കളികള്‍ക്കും പ്രാധാന്യം കൊടുത്തുകൊണ്ടുള്ള,അവരുടെ അയഞ്ഞ സ്ക്കൂള്‍ ടൈംടേബിള്‍ ആണെന്ന് അനുഭവത്തിലൂടെ തിരിച്ചറിയുകയാണ് ടിം വാള്‍ക്കര്‍ എന്ന  ഈ അധ്യാപകന്‍...

 Fist Grade in Finland-Every Day is  a Half-Day

Tim Walker

When I was teaching first grade in the Greater Boston area, my Finnish wife, Johanna, loved to tell me about schools in Finland. Most of what she told me sounded mythical.

According to Johanna, Finnish children started first grade at age seven. Their school days were often just four hours long. Her close Finnish friend, a first grade teacher in Helsinki, worked about 30 hours each week, including planning time.

For years, I refused to believe my wife. My reality as an American first grade teacher was just too different from the one she described.

Many of my first grade students were a full year or two younger than their Finnish peers. Our school days lasted seven hours. Unlike Johanna’s friend, I was pulling in 50-hour weeks of teaching and planning. I just didn’t believe that another way was possible until I started teaching in Finland.


The Afternoon Blues

 

 

In the hallways of my Finnish school, I often observe first graders packing up their backpacks to go home at 12:00. Even though the school year began in August, this is still a strange sight for me. This would have been the sign of a half-day at my previous school. In Finland, this is normal for first graders.

As a first grade teacher in the States, I found that the afternoon was the toughest part of the school day. When my students returned from lunch and recess around 1:00 PM, I noticed a sharp drop in their energy levels. And they weren’t the only ones who were tired. I was exhausted, too.

During the afternoon, I often felt the urge to give my young students time for unstructured play. Sometimes I’d hear them wistfully recall how there used to be free play in kindergarten. On the rare half-day, my students were always brimming over with excitement.

Even though my American first graders craved unstructured time, I would feel guilty about providing it in the classroom. In my mind, free play was babyish. It was non-academic. Although my students and I found ways of coping with the afternoon blues, I always wondered about the Finnish model that my wife would rave about. Was there a way for first graders to have enough time for both work and play in a school setting?


 More Opportunities for Play

 

Although I’m a fifth grade classroom teacher in Finland, I’ve been able to spend several hours observing and co-teaching first grade classes at my school. I’ve found that first grade in Finland is actually quite academic. I’ve yet to see first grade teachers who use class time for unstructured play.

What I have seen, however, is a school structure that provides children with more opportunities to play. Each lesson is one hour long, but according to Finnish law, students are entitled to take a 15-minute break every lesson. On almost every occasion, younger students spend these breaks outside with their friends.

In Child and Adolescent Development for Educators (2008), professors Judith Meece and Denise Daniels praise the wisdom of structuring regular breaks for social interactions and physical activities during the school day. Research has shown that these breaks work to improve concentration and attention during classroom times.

Although first graders in Finland usually spend just four hours at school, these break times obviously reduce the total number of hours that they log in the classroom. All told, they only spend about three hours in class each day. Even on a half-day at my previous school, my American first graders would still put in more classroom hours than their Finnish peers on a full-day schedule.


Heading home at 12:00 or 1:00 PM gives these young Finnish students more opportunities to engage in deep play. This is the type of play that helps children to develop creativity and analytical thinking.

According to Myae Han, assistant professor of human development and family studies at the University of Delaware, deep play starts to emerge at about 30 minutes. Researchers have found that children actually stop trying to achieve this higher quality of play if they anticipate interruption. Giving children lots of time for free play will foster this deeper level of play (Blair, 2014).

Of course, this is a difficult task to accomplish in most elementary schools, even in Finland. This is why shortening the number of school hours for young children is sensible. It provides them with more time to access this deeper level of play afterschool.

When Less is More

 

There is mounting pressure to increase the amount of time that American students spend in school.

In his recent State of the State speech, New Jersey Governor Chris Christie said, “It’s time to lengthen both the school day and the school year in New Jersey. This is a key step to improve students outcomes and boost our competitiveness.” According to Governor Christie, the current school calendar is “antiquated.” He seems to believe that increasing the quantity of school hours will improve the quality of a student’s education (Morones, 2014).


Governor Christie is misguided. It’s not the length of the school year that is antiquated, but the length of the typical school day for America’s youngest students. Why do most American first graders put in the same number of hours as upper-elementary students? In Finland, students in the younger grades have less hours of school than the older ones. Ironically, my fifth graders in Helsinki have less class time each day than the first graders I used to teach in the Greater Boston area.

Every day I see first graders who thrive with shorter school days in Finland. They can (and often do) spend hours engaged in deep play long after the school day has ended, developing their creativity and analytical thinking skills.


(Taught by Finland എന്ന ബ്ലോഗിനോട് കടപ്പാട്)


Saturday 23 May 2015

​സ്ക്കൂള്‍ പ്രവര്‍ത്തന കലണ്ടര്‍-ജൂണ്‍ മാസം

2015
ജൂണ്‍

ജൂണ്‍ 1 തിങ്കള്‍

സ്ക്കൂള്‍ ആരംഭം-പ്രവേശനോത്സവം
  • കാനത്തൂര്‍ അംഗന്‍വാടിയില്‍ നിന്നും കുട്ടികളെ ചെണ്ടമേളത്തോടെ, ബലൂണുകള്‍ നല്‍കി ആനയിക്കല്‍
  • മുതിര്‍ന്ന കുട്ടികള്‍ പുതുക്കക്കാരെ പരിചയപ്പെടുത്തല്‍
  • പാട്ട്,കഥ,കളികള്‍
  • മധുരപലഹാരങ്ങള്‍ വിതരണം ചെയ്യല്‍
  • കുട്ടികള്‍ക്ക് ബാഗ്,കുട,പഠനോപകരണങ്ങള്‍ വിതരണം
  • രക്ഷിതാക്കളുടെ, നാട്ടുകാരുടെ ഒത്തുചേരല്‍
  • പുതിയ അധ്യയന വര്‍ഷത്തിലെ സ്ക്കൂള്‍-കാഴ്ചപ്പാട് അവതരണം
വൈകുന്നേരം  3മണിക്ക് SRG
  • ആദ്യ ആഴ്ചത്തെ ക്ലാസ് -പ്ലാനിങ്ങ്
  • പരിസ്ഥിതി ദിനം-പ്രവര്‍ത്തനങ്ങളുടെ ആസൂത്രണം
  • ഒന്നാം ക്ലാസ്-  ക്ലാസ് പിടിഎ-പ്ലാനിങ്ങ്

ജൂണ്‍ 3 ബുധന്‍

ഒന്നാം ക്ലാസ് -ക്ലാസ് പിടിഎ
  • കുട്ടികളുടെ പ്രകൃതം
  • ഒരു മാസത്തെ പഠനപ്രവര്‍ത്തനങ്ങള്‍ എന്തൊക്കെ?എങ്ങനെ?
  • ജൂണ്‍ മാസത്തെ പഠനനേട്ടങ്ങള്‍
  • കുട്ടിക്ക് നല്‍കേണ്ടുന്ന പിന്തുണ
  • ആരോഗ്യ ശുചിത്വ കാര്യങ്ങള്‍
ജൂണ്‍ 5 വെള്ളി

ലോക പരിസ്ഥിതി ദിനം
  • അസംബ്ലി-ലോക പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യം-പ്രഭാഷണം-HM,ഒരു കുട്ടി
  • പരിസ്ഥിതി ഡോക്യുമെന്ററികള്‍,സ്ലൈഡുകള്‍-പ്രദര്‍ശനം
  • ഈ ഭൂമി ഇനിയെത്ര നാള്‍ ഇങ്ങനെ?-പ്രസംഗ മത്സരം
  • പരിസ്ഥിതി കവിതകള്‍-ആലാപന മത്സരം
  • പരിസ്ഥിതി സംരക്ഷണം-പോസ്റ്റര്‍ രചന-UP,ചിത്രരചന-LP
ജൂണ്‍ 8 തിങ്കള്‍

ബേസിക്ക് ഗ്രൂപ്പുകളുടെ രൂപീകരണം-ക്ലാസുതലം
പ്രവര്‍ത്തനം നല്‍കല്‍-ഒരാഴ്ച ചെയ്യേണ്ടത്
  • എന്റെ സ്ക്കുള്‍-ചുമര്‍പത്രിക
  • കാനത്തൂര്‍ സ്ക്കൂളിന്റെ പ്രത്യേകതകള്‍
  • സ്ക്കൂളിനെ ഇഷ്ടപ്പെടാന്‍ കാരണം
  • സ്ക്കൂള്‍ എങ്ങനെയായിരിക്കണം?എന്റെ സങ്കല്‍പ്പത്തിലെ സ്ക്കൂള്‍

ഹെല്‍ത്ത് ക്ലബ്ബ് രൂപീകരണം
  • മഴക്കാലരോഗങ്ങള്‍-സിഡി പ്രദര്‍ശനം
  • സ്ക്കൂളും പരിസരവും ശുചീകരിക്കല്‍-ഹെല്‍ത്ത് ക്ലബ്ബ്
  • മഴക്കാലരോഗങ്ങള്‍ക്കെതിരെ ബോധവല്‍ക്കരണം-തെരുവ്നാടകം -സ്ക്രിപ്റ്റ് ക്ഷണിക്കല്‍
  • ( ഹെല്‍ത്ത് ക്ലബ്ബ്)

ജൂണ്‍ 12 വെള്ളി

SRG യോഗം
  • ഒന്നാം ക്ലാസ് -ക്ലാസ് പിടിഎ-അവലോകം
  • കഴിഞ്ഞ ആഴ്ചയിലെ പ്രവര്‍ത്തനങ്ങളുടെ അവലോകനം
  • പഠനത്തില്‍ പ്രയാസം നേരിടുന്നവരെ പരിഗണിച്ചുള്ള പാഠാസൂത്രണം
  • വായനാദിനം,വായനാവാരം- ആസൂത്രണം

ജൂണ്‍ 15 തിങ്കള്‍

ബേസിക്ക് ഗ്രൂപ്പ്-ക്ലാസുതലം
  • എന്റെ സ്ക്കുള്‍-ചുമര്‍പത്രിക പൂര്‍ത്തിയാക്കലും വിലയിരുത്തലും
  • (പുതിയ പ്രവര്‍ത്തനം നല്‍കല്‍-ഒരാഴ്ച ചെയ്യേണ്ടത്)
  • എന്റെ വായന-വായിച്ച പുസ്തകത്തില്‍ നിന്നും ഇഷ്ടപ്പെട്ട ഭാഗം വായിച്ചവതരിപ്പിക്കല്‍
  • ഒരു ഗ്രൂപ്പില്‍ നിന്നും ഒരാള്‍ വീതം-ദിവസം നാലുപേര്‍
മഴക്കാലരോഗങ്ങള്‍ക്കെതിരെ-തെരുവ്നാടകമത്സരം-ഹെല്‍ത്ത് ക്ലബ്ബ്

ജൂണ്‍ 19 വെള്ളി

വായനാദിനം
  • അസംബ്ലി-പി.എന്‍ പണിക്കര്‍ അനുസ്മരണം-HM,ഒരു കുട്ടി,വായനാവാരം പരിപാടികളുടെ പ്രഖ്യാപനം
  • വായനാവാരം ഉദ്ഘാടനം
  • കാനത്തൂരിലെ  മികച്ച വായനക്കാരെ ആദരിക്കല്‍,വായനാനുഭവം കുട്ടികളുമായി പങ്കുവയ്ക്കല്‍
  • പുതിയ സ്ക്കൂള്‍ ലൈബ്രറി മുറിയുടെ ഉദ്ഘാടനം
SRG യോഗം
  • കഴിഞ്ഞ ആഴ്ചയിലെ പ്രവര്‍ത്തനങ്ങളുടെ അവലോകനം
  • പ്രവര്‍ത്തനങ്ങളിലെ കുട്ടികളുടെ പങ്കാളിത്തം-വിലയിരുത്തല്‍
  • ലോക മയക്കുമരുന്നു വിരുദ്ധ ദിനം-ആസൂത്രണം
  •  
ജൂണ്‍ 22 തിങ്കള്‍

വായനാവാരം-തുടര്‍ച്ച
  • ക്ലാസ് ലൈബ്രറികളുടെ ഉദ്ഘാടനം.
  • ക്ലാസ് ലൈബ്രേറിയന്‍മാരെ തെരഞ്ഞെടുക്കല്‍
  • ക്ലാസ് തല പുസ്തകവിതരണം
  • സാഹിത്യകാരനുമായി അഭിമുഖം
  • എന്റെ വായന-ബേസിക്ക് ഗ്രൂപ്പ് പ്രവര്‍ത്തനം തുടര്‍ച്ച
ജൂണ്‍ 23 ചൊവ്വ

വായനാവാരം-തുടര്‍ച്ച
  • ഓരോ ക്ലാസിലേക്കും ദിനപ്പത്രവിതരണം(സ്പോണ്‍സര്‍ഷിപ്പ്)ഉദ്ഘാടനം
  • വായനയെക്കുറിച്ച് പ്രൊഫ.എസ്.ശിവദാസ്-സിഡി പ്രദര്‍ശനം
ഗേള്‍സ് ക്ലബ്ബ് രൂപീകരണം


ജൂണ്‍ 24 ബുധന്‍

വായനാവാരം-തുടര്‍ച്ച
  • പിറന്നാള്‍ സമ്മാനം ഒരു പുസ്തകം-ഉദ്ഘാടനം
  • വിദ്യാരംഗം കലാസാഹിത്യവേദി-രൂപീകരണം
  • സാഹിത്യ ക്വസ്-LP,UP
പുസ്തകക്ലിനിക്ക്-ബുക്ക് ബൈന്റിങ്ങില്‍ അമ്മമാര്‍ക്കും കുട്ടികള്‍ക്കും പരിശീലനം(ഗേള്‍സ് ക്ലബ്ബ് )

PTA,SMC എക്സിക്യുട്ടീവ് കമ്മിറ്റി  യോഗം
  • മുഖ്യഅജണ്ട-PTA,SMCജനറല്‍ ബോഡി യോഗം
 ജൂണ്‍ 25 വ്യാഴം

വായനാവാരം-തുടര്‍ച്ച
  • വായന മരിക്കുന്നോ?സംവാദം(വിദ്യാരംഗം കലാസാഹിത്യവേദി അംഗങ്ങള്‍)
  • പുസ്തകക്ലിനിക്ക്-കേടുവന്ന ലൈബ്രറി പുസ്തകങ്ങളുടെ ബൈന്റിങ്ങ്- അമ്മമാരും കുട്ടികളും(ഗേള്‍സ് ക്ലബ്ബ് )
ജൂണ്‍ 26 വെള്ളി

ലോക മയക്കുമരുന്നു വിരുദ്ധ ദിനം
  • അസംബ്ലി-പ്രതിജ്ഞ
  • ലഹരി വിരുദ്ധ ബോധവല്‍ക്കരണം-ആരോഗ്യപ്രവര്‍ത്തകന്റെ ക്ലാസ്
  • സിഡി പ്രദര്‍ശനം-ഹെല്‍ത്ത് ക്ലബ്ബ്
SRG യോഗം
  • കഴിഞ്ഞ ആഴ്ചയിലെ പ്രവര്‍ത്തനങ്ങളുടെ അവലോകനം
  • പാഠാസൂത്രണം
  • ക്ലസ് പിടിഎ- ആസൂത്രണം
ജൂണ്‍ 29 തിങ്കള്‍

ബേസിക്ക് ഗ്രൂപ്പ്-ക്ലാസുതലം-പുതിയ പ്രവര്‍ത്തനം നല്‍കല്‍(ഒരാഴ്ച ചെയ്യേണ്ടത്)
  • മഴക്കാല രോഗങ്ങള്‍ -സെമിനാര്‍ പേപ്പര്‍ തയ്യാറാക്കല്‍(നാലു ഗ്രൂപ്പുകള്‍,നാലു പേപ്പറുകള്‍)
  • (കേരളം മഴക്കാലരോഗങ്ങളുടെ പിടിയിലമര്‍ന്നോ?)
ഗണിതശാസ്ത്രക്ലബ്ബ് രൂപീകരണം

ബാലസഭ-ക്ലാസുതലം


ജൂണ്‍ 30 ചൊവ്വ

ക്ലാസ് പിടിഎ
  • ജൂണ്‍ മാസത്തെ പഠനപ്രവര്‍ത്തനങ്ങള്‍-അവലോകനം
  • കുട്ടികളുടെ പഠനനേട്ടങ്ങള്‍-പോര്‍ട്ട് ഫോളിയോ sharing
  • ജൂലായ് മാസം-പഠനനേട്ടങ്ങള്‍ അവതരണം
  • കുട്ടികള്‍ക്ക് ലഭ്യമാകേണ്ട പിന്തുണ


ജൂണ്‍ മാസത്തെ പ്രവര്‍ത്തന കലണ്ടര്‍ മെച്ചപ്പെടുത്താനുള്ള നിര്‍ദ്ദേശങ്ങള്‍,അഭിപ്രായങ്ങള്‍,കൂട്ടിച്ചേര്‍ക്കലുകള്‍,വ്യത്യസ്തമായ ആലോചനകള്‍  എന്നിവ ക്ഷണിക്കുന്നു..


Monday 11 May 2015

കുട്ടികളുടെ പക്ഷം എന്ന രാഷ്ട്രീയം


കേരളത്തിലെ പല പൊതു വിദ്യാലയങ്ങളും ഇന്ന് കുട്ടികളുടെ പക്ഷം എന്ന രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്നുണ്ട്.മികച്ച പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ശ്രദ്ധിക്കപ്പെട്ട  വിദ്യാലയങ്ങളാണവ.വിദ്യാലയം കുട്ടികള്‍ക്ക് വേണ്ടിയുള്ളതാണെന്ന അടിസ്ഥാന ധാരണയില്‍ നിന്നുകൊണ്ടാണ് അവ പ്രവര്‍ത്തിക്കുന്നത്. കുട്ടികള്‍ക്ക് ഇഷ്ടപ്പെടുന്ന ഒരു ഇടമായി വിദ്യാലയത്തെ മാറ്റിയെടുക്കാന്‍ ഇവിടുത്തെ അധ്യാപകര്‍ക്കും പൊതു സമൂഹത്തിനും കഴിഞ്ഞിരിക്കുന്നു.കുട്ടികളുടെ വളര്‍ച്ചയ്ക്കും വികാസത്തിനും ഉതകുന്ന രീതിയാലാണ് ഈ വിദ്യാലയങ്ങളിലെ പഠനാന്തരീക്ഷം.

ഒരു വിദ്യാലയം എപ്പോഴാണ് കുട്ടികളുടെ പക്ഷത്ത് നിലയുറപ്പിക്കുന്നത്?

കുട്ടികള്‍ക്ക് ഇഷ്ടപ്പെടുന്ന ഒരിടമായി വിദ്യാലയത്തെ  മാറ്റിയെടുക്കുന്നതിലൂടെയാണ് അത് സാധ്യമാകുന്നത്.വീട് പോലെത്തന്നെ കുട്ടികള്‍ക്ക്   പ്രിയപ്പെട്ട ഒരിടമായിരിക്കണം വിദ്യാലയവും.
അധ്യാപകരും കുട്ടികളും തമ്മിലുള്ള ബന്ധം ജനാധിപത്യപരവും സ്നേഹബന്ധത്തിലധിഷ്ഠിതവുമായിരിക്കണം .അധ്യാപകര്‍ കുട്ടികളോട് സംസാരിക്കാന്‍ സമയം കണ്ടെത്തണം.തിരിച്ച് കുട്ടികള്‍ പറയുന്നത് കേള്‍ക്കാനും അവര്‍ തയ്യാറാകണം.



കുട്ടികളുടെ പക്ഷത്ത് നിലയുറപ്പിക്കുന്ന ഒരു വിദ്യാലയം കുട്ടികളെക്കുറിച്ചുള്ള ചില അടിസ്ഥാന ധാരണകള്‍  മുന്നോട്ടു വയ്ക്കുന്നുണ്ട്.

മുതിര്‍ന്നവരെപ്പോലെ കുട്ടികളും സ്വന്തമായി വ്യക്തിത്വമുള്ളവരാണ്.


അവര്‍ക്ക് ചിന്തിക്കാനും തീരുമാനങ്ങളെടുക്കാനുമുള്ള കഴിവുണ്ട്.


കുട്ടികള്‍ക്ക് സ്വന്തമായി അറിവുകളും നിലപാടുകളുമുണ്ട്.


ആത്മവിമര്‍ശനം നടത്താനും തങ്ങളുടെ  കുറവുകള്‍ പരിഹരിച്ച് മുന്നേറാനും കുട്ടികള്‍ക്ക് കഴിയും.



രണ്ടു പതിറ്റാണ്ടു മുമ്പുവരെ ഒരു വിദ്യാലയത്തിന് ഈ ലക്ഷ്യം ഉയര്‍ത്തിപ്പിടിക്കുക പ്രയാസമായിരുന്നു.കാരണം അതിന്റെ യാഥാസ്ഥിതികമായ ഘടനകൊണ്ടും പ്രത്യയശാസ്ത്രനിലപാടുകള്‍  കൊണ്ടും വിദ്യാലയം ബഹുഭൂരിപക്ഷം വിദ്യാര്‍ത്ഥികള്‍ക്കും എതിരായിരുന്നു.അധ്യാപക കേന്ദ്രീകൃതമായ അതിന്റെ അധ്യയന രീതികളും  കടുത്ത ശിക്ഷകളും കുട്ടികള്‍ക്കും  അധ്യാപകര്‍ക്കുമിടയില്‍ വലിയ വിടവുകളുണ്ടാക്കി. ക്ലാസുമുറിയില്‍ ബോധപൂര്‍വ്വം സൃഷ്ടിച്ചെടുത്ത പലതരം  വിവേചനങ്ങള്‍ കൊണ്ടും  അവഹേളനങ്ങള്‍ കൊണ്ടും അത് ഭൂരിപക്ഷം കുട്ടികളേയും പഠനത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് തള്ളിമാറ്റി.ഇതു മൂലം വലിയൊരു വിഭാഗം കുട്ടികള്‍ക്ക് പഠനം പാതിവഴിക്ക് വെച്ച് ഉപേക്ഷിക്കേണ്ടിവന്നു.കുട്ടികളില്‍ അത് അവശേഷിപ്പിച്ചത് വിദ്യാലയത്തെക്കുറിച്ചുള്ള കയ്പ്പുനിറഞ്ഞ ഓര്‍മ്മകളായിരുന്നു.

കുട്ടികളുടെ പക്ഷത്ത് നിലയുറപ്പിക്കുന്ന ഒരു  വിദ്യാലയത്തില്‍ ഒരു തരത്തിലുള്ള വിവേചനങ്ങളും                 നിലനില്‍ക്കില്ല.സാമ്പത്തികമായ,മതപരമായ,ജാതീയമായ,ലിംഗപരമായ വിവേചനങ്ങള്‍ക്കെല്ലാം അതീതമായാണ് അത് പ്രവര്‍ത്തിക്കുക.



വിദ്യാലയത്തിന്റെ നയ പരിപാടികളെയും പ്രവര്‍ത്തന പദ്ധതികളെയും     കുട്ടികളുടെ കാഴ്ചപ്പാടിലൂടെ നോക്കിക്കാണാന്‍ അതിനു  കഴിയണം.അപ്പോഴാണ് പലപ്രവര്‍ത്തനങ്ങളും കുട്ടികള്‍ക്ക് ഗുണകരമല്ലെന്നോ എതിരാണെന്നോ ബോധ്യപ്പെടുക.അപ്പോള്‍ അത് തിരുത്തി മുന്നോട്ടുപോകാന്‍ കുട്ടികളുടെ പക്ഷത്ത് നിലയുറപ്പിക്കുന്ന ഒരു  വിദ്യാലയത്തിനു കഴിയും.കുട്ടികളുടെ വളര്‍ച്ചയേയും വികാസത്തേയും മുന്നില്‍ കണ്ടു കൊണ്ടായിരിക്കും  വിദ്യാലയ പ്രവര്‍ത്തനങ്ങളുടെ ലക്ഷ്യം തീരുമാനിക്കുക. 

അധ്യാപക കേന്ദ്രീകൃതമായ ഒരു ബോധന രീതി അത്തരം വിദ്യാലയങ്ങള്‍ക്ക് കൈയ്യൊഴിയേണ്ടതായി വരും.അറിവിന്റെ അധികാരം  അധ്യാപകനില്‍ കേന്ദ്രീകരിക്കുന്നതുകൊണ്ട് അത് കുട്ടികള്‍ക്ക് എതിരാണ്.ബഹുഭൂരിപക്ഷം കുട്ടികളേയും അത്  പിന്നോക്കക്കാരാക്കി മാറ്റും.മണ്ടന്മാര്‍ എന്ന മുദ്ര ചാര്‍ത്തപ്പെട്ട്  അവര്‍ വിദ്യാലയത്തില്‍ നിന്നും പുറത്തുപോകേണ്ടതായി വരും.

കുട്ടികളുടെ പക്ഷത്ത് നിലയുറപ്പിക്കുന്ന ഒരു വിദ്യാലയം അതിന്റെ  ക്ലാസുമുറികളെ ശാസ്ത്രീയവും നവീനവുമായ ബോധന സമ്പ്രദായങ്ങള്‍കൊണ്ട് പ്രകാശപൂര്‍ണ്ണമാക്കും. അതിന്റെ കേന്ദ്ര സ്ഥാനത്ത് കുട്ടികളായിരിക്കും.കുട്ടികള്‍ക്ക് തന്റെ പഠനത്തെ വിലയിരുത്തി മുന്നേറാനുള്ള ധാരാളം സന്ദര്‍ഭങ്ങള്‍ അതു തുറന്നിടും.കുട്ടികളുടെ അനുഭവങ്ങളെ പഠനത്തിനായി ഉപയോഗപ്പെടുത്തുന്നതിലൂടെ അത് എല്ലാവിഭാഗം കുട്ടികളേയും പഠനത്തില്‍ പങ്കാളികളാക്കും.ഓരോ കുട്ടിയുടേയും പഠനവേഗത പരിഗണിക്കുന്നതിലൂടെ അത് കുട്ടികളില്‍ വര്‍ദ്ധിച്ച ആത്മവിശ്വാസം നിറയ്ക്കും.പഠനത്തില്‍  മുന്നോക്കക്കാര്‍-പിന്നോക്കക്കാര്‍ എന്ന വിവേചനം അതിന്റെ  ക്ലാസുമുറിയില്‍ വെച്ചുപൊറുപ്പിക്കില്ല.


കുട്ടികളുടെ പക്ഷത്ത് നിലയുറപ്പിക്കുന്ന ഒരു വിദ്യാലയത്തിന് അച്ചടക്കത്തെക്കുറിച്ചുള്ള ശരിയായ കാഴ്ചപ്പാട് ഉയര്‍ത്തിപ്പിടിക്കാതെ വയ്യ.അച്ചടക്കത്തിന്റെ പേരില്‍ കുട്ടികളുടെ വായ മൂടിക്കെട്ടാന്‍ അതിനു കഴിയില്ല.അച്ചടക്കം അടിച്ചേല്‍പ്പിക്കേണ്ടതല്ല.അത് കുട്ടികളുടെ ഉള്ളില്‍ നിന്നും മുളപൊട്ടേണ്ടതാണ്.സ്വന്തം കടമകളെക്കുറിച്ചുള്ള ബോധ്യമാണത്.ഉത്തരവാദിത്തങ്ങള്‍ സ്വയം ഏറ്റെടുക്കാനും നിര്‍വ്വഹിക്കാനുമുള്ള കുട്ടികളുടെ കഴിവാണ് അച്ചടക്കം.സമൂഹവുമായി ഇടപെടുന്നതിനുള്ള അവസരം നല്‍കുന്നതിലൂടെയാണ് അത് വളര്‍ച്ച പ്രാപിക്കുന്നത്.

കുട്ടികളെ ശത്രുപക്ഷത്ത് നിര്‍ത്തുന്ന   ഒരു വിദ്യാലയത്തിന്  ജനാധിപത്യപരമാകുക അസാധ്യമാണ്.വിദ്യാലയത്തിന്റെ പ്രവര്‍ത്തന പദ്ധതികള്‍ രൂപപ്പെടുത്തുന്നതില്‍ അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കുമൊപ്പം വിദ്യാര്‍ത്ഥികള്‍ക്കും പങ്കാളിത്തമുണ്ടാകണം.ക്ലബ്ബ് പ്രവര്‍ത്തനങ്ങളുടെ നയപരിപാടികള്‍ രൂപപ്പെടുത്തുന്നതും അതിനു നേതൃത്വം കൊടുക്കുന്നതും
കുട്ടികളായിരിക്കണം.ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് ചെയ്യാനുള്ള പ്രാപ്തി കുട്ടികള്‍ക്കില്ല എന്ന മുതിര്‍ന്നവരുടെ സാമാന്യബോധമാണ് ഇതിന് പലപ്പോഴും വിഘാതമായി നില്‍ക്കുന്നത്.ഇത് കുട്ടികളുടെ അറിവിനേയും കഴിവുകളേയും വിലകുറച്ചു കാണലാണ്.അത് മുതിര്‍ന്നവരുടെ ഒരു ശീലമാണ്.കുട്ടികള്‍ക്ക് വേണ്ടി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യേണ്ടവരാണ് നമ്മള്‍ എന്ന മുതിര്‍ന്നവരുടെ പൊള്ളയായ ഉത്തരവാദിത്തബോധത്തില്‍ നിന്നാണ് അതുണ്ടാകുന്നത്.



കുട്ടികളുടെ പക്ഷത്ത് നിലയുറപ്പിക്കുന്ന ഒരു  വിദ്യാലയം കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിന് പരമപ്രാധാന്യം നല്‍കും.കുട്ടികള്‍ക്ക് കളിക്കാനുള്ള അവസരം അതു നല്‍കും.പഠനംപോലെ പ്രധാനമാണ് കളിയും എന്നതായിരിക്കും അതിന്റെ മുദ്രാവാക്യം.കളിക്കാനുള്ള വിവിധങ്ങളായ ഉപകരണങ്ങളുടെ ഒരു ശേഖരം അവിടെയുണ്ടാകും.ഒപ്പം  കളിസ്ഥലവും.

ഉച്ചഭക്ഷണം കുറ്റമറ്റതും പോഷകസമൃദ്ധവുമായിരിക്കും.കുട്ടികള്‍കൂടി ഉള്‍പ്പെടുന്ന  ഒരു സംഘമായിരിക്കണം പാചകം മോണിറ്റര്‍ ചെയ്യുന്നതും അതിന്റെ മെനു തീരുമാനിക്കുന്നതും.കുട്ടികളുടെ പക്ഷം പിടിക്കുന്ന ഒരു വിദ്യാലയത്തിന് കൃഷിചെയ്യാതിരിക്കാന്‍ കഴിയില്ല.കൃഷിക്ക് നേതൃത്വം കൊടുക്കുന്നത് കുട്ടികളായിരിക്കും. വിഷം തീണ്ടാത്ത പച്ചക്കറികള്‍ ലഭ്യമാക്കുന്നതിലൂടെ ഉച്ചഭക്ഷണത്തില്‍ വിദ്യാലയം സ്വയം പര്യാപ്തമാകും.ഒപ്പം കൃഷിയുടേയും അധ്വാനത്തിന്റേയും പ്രാധാന്യം കുട്ടികള്‍ തിരിച്ചറിയും.

കുട്ടികളുടെ പക്ഷം പിടിക്കുന്നതിലൂടെ  ഒരു വിദ്യാലയം അതിന്റെ യാഥാസ്ഥിതിക നിലപാടുകളെ കയ്യൊഴിയുകയാണ് ചെയ്യുന്നത്.കുട്ടികളുടെ പക്ഷം എന്നത് തികച്ചും ജനാധിപത്യപരവും പുരോഗമനപരവുമായിരിക്കും.




Saturday 2 May 2015

പാവക്കുട്ടിയും പൗഡര്‍ടിന്നും

ചമഞ്ഞുകളിയുടെ നാനാര്‍ത്ഥങ്ങള്‍ 3


Imagination is an expected outcome of play, not a prerequisite for it.
Vygotsky

സൂരജിനും നീതുവിനും കല്യാണത്തിനു പോണം.നീതുവിന്റെ കൂട്ടുകാരിയുടെ കല്യാണമാണ്.രണ്ടുപേരും ഒരുങ്ങിപ്പുറപ്പെടാന്‍ നേരത്താണ്  എങ്ങനെ പോകും എന്ന പ്രശ്നം ഉയര്‍ന്നു വന്നത്.ഒരു നിമിഷം അവര്‍ കൂടിയാലോചിച്ചു.
"കാറു വേണം.” നീതു തറപ്പിച്ചു പറഞ്ഞു.
സൂരജ് അടുക്കളയിലേക്ക് ഓടി. കൈയില്‍  പ്ലാസ്റ്റിക്ക് ബാസ്ക്കറ്റിന്റെ മൂടിയുമായി തിരിച്ചു വന്നു.
"ഇതാണ് സ്റ്റിയറിങ്ങ്."വൃത്താകൃതിയിലുള്ള മൂടി ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് അവന്‍ പറഞ്ഞു.
"അപ്പോ സീറ്റോ?"നീതു ചോദിച്ചു.
"ദാ..ഇതെന്നെ..."സൂരജ്  ഏണിപ്പടിയിലേക്ക് ചൂണ്ടിപ്പറഞ്ഞു.

അവന്‍ വീണ്ടും അടുക്കളയിലേക്ക് ഓടി.ഇത്തവണ തിരിച്ചുവന്നത് ചപ്പാത്തിക്കോലുമായാണ്.
"ഇത് ഗിയറാണ്."അവന്‍ ചപ്പാത്തിക്കോല് സീറ്റില്‍ ചാരി വെച്ചു.
പിന്നീട്  ടീപ്പോയ് കൊണ്ടുവന്ന് ഏണിപ്പടിക്ക് മുന്നിലായി,അതിനോട് ചേര്‍ത്തിട്ടു.
അപ്പോഴാണ് നീതുവിന് മറ്റൊരു ഐഡിയ തോന്നിയത്.
"ദാ, ഈ രണ്ടു കസേരകൊണ്ട് ഡോര്‍ ആക്കാം."അവള്‍ കസേരയെടുത്ത് ഏണിപ്പടികളോടു ചേര്‍ത്തുവെച്ചു.
രണ്ടുപേരും കാറിനകത്ത് കയറിയിരുന്നു.കാര്‍ സ്ററാര്‍ട്ട് ചെയ്യുന്നതിന്ന് മുമ്പ്, പുറകിലെ ഏണിപ്പടിയിലേക്കു ചൂണ്ടി സൂരജ് പറഞ്ഞു.
"ഇതു കാറിന്റെ ഡിക്കിയാണ്.എന്തെങ്കിലും സാധനമുണ്ടെങ്കില്‍ ഈട വെക്കാം.”

 പ്ലാസ്റ്റിക്ക് ബാസ്ക്കറ്റിന്റെ മൂടി,ടീപ്പോയ്,രണ്ടു കസേരകള്‍,ചപ്പാത്തിക്കോല് എന്നിവ പ്രത്യേക രീതിയില്‍ ക്രമീകരിച്ചുകൊണ്ടാണ് കുട്ടികള്‍  കാര്‍ നിര്‍മ്മിച്ചിരിക്കുന്നത്.ഒരു കാറിലാണ് യാത്രചെയ്യുന്നതെന്ന് സ്വയം വിശ്വസിപ്പിക്കാന്‍ ഈ വസ്തുക്കളെല്ലാം ആവശ്യമാണ്. ഈ വസ്തുക്കളാണ് ചമഞ്ഞുകളിയിലെ പ്രോപ്പു(property)കള്‍.പ്രോപ്പുകളില്ലാതെ ശൂന്യതയിലിരുന്ന്കളിക്കാന്‍ കുട്ടികള്‍ക്ക് കഴിയില്ല. കളിക്കാന്‍ കുട്ടികളെ പ്രചോദിപ്പിക്കുന്നത്  പ്രോപ്പുകളാണ്.

ധാരാളം പ്രോപ്പുകള്‍ ലഭ്യമാകുന്ന ഒരു കളിയിടമാണ് കുട്ടികളില്‍ കളിക്കാനുള്ള പുതിയ ആശയങ്ങള്‍ ഉണ്ടാക്കുക.യാദൃശ്ചികമായി കൈയ്യില്‍ കിട്ടുന്ന ഒരു ബാഗോ പാവക്കുട്ടിയോ കളിയുടെ തീം നിശ്ചയിക്കുന്നതിനെ സ്വാധീനിക്കും.മറിച്ചും സംഭവിക്കാം.പുതിയ ആശയങ്ങള്‍, ആവശ്യമായ പ്രോപ്പുകള്‍ക്കു വേണ്ടിയുള്ള അന്വേഷണത്തിലേക്ക് കുട്ടികളെ നയിക്കാം.അത് കളിയെ പുതിയ തലങ്ങളിലേക്ക് കൊണ്ടുപോകാം.

പ്രോപ്പുകള്‍ കുട്ടികളുടെ ഭാവനയെ ഉദ്ദീപിപ്പിക്കുന്നു.മുകളില്‍ സൂചിപ്പിച്ച  കാര്‍ realistic അല്ല.അതിന് യഥാര്‍ത്ഥ കാറുമായി സാമ്യമില്ല.ഇങ്ങനെ ചില വസ്തുക്കളെ മറ്റൊന്നാക്കി സങ്കല്‍പ്പിക്കുമ്പോഴാണ് കുട്ടികളുടെ ഭാവന വികസിക്കുക.ചമഞ്ഞുകളിയിലുടനീളം കുട്ടികള്‍ ചെയ്യുന്നത് ഇതാണ്.അതുകൊണ്ടാണ് ചമഞ്ഞുകളി കുട്ടികളില്‍ സര്‍ഗ്ഗാത്മകത(creativity)യുടെ വിത്തു പാകും എന്നുപറയുന്നത്.കുട്ടികളുടെ പഠനത്തിനും മാനസിക വളര്‍ച്ചയ്ക്കും സര്‍ഗ്ഗാത്മകത ഒഴിച്ചുകൂടാന്‍ പറ്റാത്തതാണ്.

ഒരു കളിയില്‍ ഉപയോഗിച്ച പ്രോപ്പുകള്‍ പുതിയൊരു സന്ദര്‍ഭത്തില്‍ മറ്റൊന്നായി രൂപം പ്രാപിക്കുന്നത് കാണാം.കളിക്കിടയില്‍ കസേരകളും സ്റ്റൂളുകളും മറ്റും പ്രത്യേക രീതിയില്‍ അടുക്കിവെച്ചത് കണ്ടപ്പോള്‍ ഇതെന്താണെന്ന് ഞാന്‍ കുട്ടികളോടു ചോദിച്ചു.
"അരിപൊടിക്കുന്ന മില്‍."അവര്‍ പറഞ്ഞു.
അന്ന് അമ്മയുടെ കൂടെ രണ്ടുപേരും അരിപൊടിക്കാന്‍ മില്ലില്‍ പോയിരുന്നു.തിരിച്ചു വന്ന ഉടനെ മില്ലുണ്ടാക്കി കളിക്കാന്‍ തുടങ്ങിയതാണ്.

ചിലപ്പോള്‍ കസേരകള്‍ മറിച്ചിട്ട് ഉന്തുവണ്ടിയാക്കും.മറ്റു ചിലപ്പോള്‍ കസേരകള്‍ ബസ്സിലെ സീറ്റുകളായിരിക്കും.സര്‍ക്കസ്സ് കണ്ടുവന്ന അന്ന് ഇതേ കസേരകളും സ്റ്റൂളുകളും കൊണ്ടാണ് സര്‍ക്കസ് കളി.അപ്പോള്‍ കസേരകള്‍ ഒട്ടകവും സൈക്കിളും ഊഞ്ഞാലുമൊക്കെയായി മാറി.

ചിലപ്പോള്‍ രണ്ടുപേരും ബൈക്കില്‍ യാത്രചെയ്യുന്നതു കാണാം.ഒരു വടി മുന്നില്‍ വിലങ്ങനെ പിടിച്ച്  ബൈക്കിന്റെ ശബ്ദം കൂടിയുണ്ടാക്കിയാല്‍ ബൈക്കായി.ഒരു ദിവസം അഭി വടി കാലുകള്‍ക്കിടയില്‍ തിരുകി 'ടപ്പ് ടപ്പ് 'ശബ്ദമുണ്ടാക്കിക്കൊണ്ട്, കൈയില്‍ ഒരു ബാറ്റും പിടിച്ച് മുറിക്ക് ചുറ്റും  ഓടുന്നതു കണ്ടു.എന്താണെന്ന് ചോദിച്ചപ്പോള്‍ അവന്‍ പറഞ്ഞു.
"ഞാന്‍ പഴശ്ശിരാജാവാണ്."ബാറ്റ് ഉയര്‍ത്തിക്കാട്ടിക്കൊണ്ട് പറഞ്ഞു."ഇത് എന്റെ വാള്.ഈ വടി കുതിരയും.”

തെയ്യം കെട്ടിക്കളിക്കുമ്പോള്‍ ഈ വടിയും ബാറ്റുമാണ് തെയ്യത്തിന്റെ വാളുകളായി രൂപാന്തരം പ്രാപിക്കുന്നത്.

വൈവിധ്യമാര്‍ന്ന പ്രോപ്പുകളുടെ ലഭ്യതയാണ് ചമഞ്ഞു കളിയുടെ രസം വര്‍ദ്ധിപ്പിക്കുന്നത്.അത് കുട്ടികളുടെ കളിയില്‍ പുതുമ കൊണ്ടുവരും.കളിക്കാരുടെ മനസ്സില്‍ പുതിയ ആശയങ്ങളുടെ വിത്തുപാകും.അപ്പോള്‍ ഒരു കളിതന്നെ  ആവര്‍ത്തിക്കില്ല.കളിയില്‍ വളര്‍ച്ച ദൃശ്യമാകും.ഒപ്പം കളിയിലൂടെ കുട്ടികള്‍ ആര്‍ജിക്കുന്ന ശേഷികളിലും ഗുണപരമായ മാറ്റമുണ്ടാകും.

കളിയില്‍ കുട്ടികള്‍ ഉപയോഗിക്കുന്ന പ്രോപ്പുകള്‍ക്ക് എന്ത് ഗുണമാണ് ഉണ്ടായിരിക്കേണ്ടത്?

ഒരു വസ്തുവിനെത്തന്നെ മറ്റു പലതായി ഉപയോഗിക്കാന്‍ കുട്ടികള്‍ക്ക് കഴിയണം.ഒരു വടിയെ  കുട്ടികള്‍ പലതായി ഉപയോഗിക്കുന്നതു  പോലെ.കളിപ്പാട്ടക്കടയില്‍ നിന്നും വാങ്ങിക്കുന്ന ഒരു പാവക്കുട്ടിയെ ഒരു കുഞ്ഞായി മാത്രമേ കുട്ടികള്‍ ഉപയോഗിക്കുന്നതു കണ്ടിട്ടുള്ളു.അതിനെ മറ്റൊന്നായി സങ്കല്പ്പിക്കുക അവര്‍ക്ക് പ്രയാസമായിരിക്കും.അത് realistic  ആണ്.എന്നാല്‍ ഒരു പൗഡര്‍ടിന്‍ അങ്ങനെയല്ല.കുട്ടികളുടെ ഭാവനയ്ക്കനുസരിച്ച് അതിനെ പാവക്കുട്ടിയായും പുട്ടുകുറ്റിയായും വെള്ളം സൂക്ഷിക്കാനുള്ള ജഗ്ഗായുമൊക്കെ മാറിമാറി ഉപയോഗിക്കുന്നതു കാണാം.

കളിയുടെ തീമിനു കണക്കായുള്ള  realistic  കളിപ്പാട്ടങ്ങളാണ് ഇന്നു കളിപ്പാട്ട കടകളില്‍ നിന്നും   വാങ്ങാന്‍ കിട്ടുന്നത്.യഥാര്‍ത്ഥ വസ്തുക്കളുടെ മിനിയേച്ചര്‍ രൂപങ്ങള്‍.വീട്,ആശുപത്രി,അടുക്കള തുടങ്ങിയ വിവിധ തീമുകള്‍ക്ക് വേണ്ടി  തയ്യാറാക്കിയ കളി സാധനങ്ങള്‍ അടങ്ങിയ കിറ്റുകള്‍.ഇവ ഉപയോഗിക്കുന്നത് കളി ആവര്‍ത്തിക്കുന്നതിലേക്കാണ് കുട്ടികളെ നയിക്കുക.അത്  കുട്ടികളുടെ ഭാവനയുണര്‍ത്തില്ല. കുട്ടികളില്‍ പുതിയ ആശയങ്ങളോ ചിന്തകളോ ഉണ്ടാക്കില്ല.അതു കാരണം കളിയില്‍ പുതുമ കൊണ്ടുവരാന്‍ അവര്‍ക്കു കഴിയില്ല.കളി യാന്ത്രികമാകുകയും കുട്ടികള്‍ക്ക് വേഗത്തില്‍ മടുക്കുകയും ചെയ്യും. അപ്പോള്‍ കുട്ടികള്‍ അതൊക്കെ മാറ്റിവെച്ച് പുതിയ വസ്തുക്കള്‍ അന്വേഷിച്ച് പോകുന്നതായി കാണാം.

നമ്മുടെ ബാല്യകാലം ചമഞ്ഞുകളികളെക്കൊണ്ട് സമൃദ്ധമായിരുന്നു.  മണ്ണും കല്ലും തടുപ്പയിലിട്ട് ചേറിപ്പെറുക്കിയതും ഉരുളന്‍ കല്ലുകൊണ്ട് അടുപ്പ് കൂട്ടി ചിരട്ടയില്‍ കഞ്ഞിവെച്ചതും പച്ചിലമുറിച്ച് ഉപ്പേരിവെച്ചതും പഴുത്ത മാവിലപെറുക്കി മീനുകളാക്കി പൊരിച്ചെടുത്തതും കീറത്തുണികൊണ്ട്  കെട്ടിയുണ്ടാക്കിയ തൊട്ടിലില്‍ പൗഡര്‍ടിന്നിനെ കുഞ്ഞാക്കി ആട്ടിയുറക്കിയതും  കാട്ടുതാളിലയില്‍ ചോറുവിളമ്പിയതുമൊക്കെ മനസ്സിലെ മായാത്ത ഓര്‍മ്മകളാണ്.ഏതെങ്കിലും നാട്ടുമാവിന്റെ കുളിര്‍മ്മയില്‍ കുട്ടികളെല്ലാവരും ഒത്തുകൂടും.


കാലം മാറി.ഇന്ന് കളിക്കാന്‍ നാട്ടുമാവിന്റെ തണലില്ല.സംഘം ചേരാന്‍ കുട്ടികളുമില്ല.എങ്കിലും ഏതാണ്ട് പത്തുവയസ്സു പ്രായംവരെ എല്ലാകുട്ടികളും ഈ കളിയിലൂടെ കടന്നു പോകുന്നുണ്ട്.വീട്ടിലെ അടച്ചിട്ട മുറിക്കകത്ത്,വീഡിയോ ഗെയിമുകള്‍ കളിക്കുന്നതിനിടയില്‍ അവരറിയാതെ അമ്മയുടെ ചുരിദാര്‍ ഷാളെടുത്ത് സാരി ചുറ്റുകയും പാവക്കുഞ്ഞിനെ കൈയ്യിലെടുക്കുകയുംചെയ്യും.അങ്ങനെചെയ്യാതിരിക്കാന്‍ കുട്ടികള്‍ക്കുകഴിയില്ല.

കളിക്കാന്‍ തുടങ്ങുന്ന കുട്ടികളെ അതെടുക്കരുത്,ഇതെടുക്കരുത്,അങ്ങോട്ടുനോക്കരുത്,മുറിക്കകത്ത് കടക്കരുത് തുടങ്ങിയ അരുതായ്കകളുടെ കാണാചരടുകള്‍കൊണ്ട്  കെട്ടിയിടുകയാണ് മുതിര്‍ന്നവര്‍ സാധാരണയായി ചെയ്യുക.മറ്റു കുട്ടികളുമായി കൂട്ടുകൂടുന്നത് വിലക്കുന്നവരുമുണ്ട്.  കുട്ടികള്‍  നല്ലവരായി വളരാന്‍,മാനസികമായി പക്വതയാര്‍ജിക്കാന്‍,ഭാവനാ സമ്പന്നരാകാന്‍,പഠനത്തില്‍ മിടുക്കരാകാന്‍,അവരില്‍ ശരിയായ ലോകവീക്ഷണം രൂപപ്പെടാന്‍ ഓരോ കുട്ടിയും  ഈ കളിയിലൂടെ കടന്നുപോകേണ്ടതുണ്ട്. അവര്‍ കളിക്കുന്നത് മാറിനിന്ന് നോക്കി നമുക്ക് ആസ്വദിക്കാം.ആവശ്യമായ ചെറിയ സഹായങ്ങള്‍ ചെയ്യാം.പറ്റുമെങ്കില്‍ അവരിലൊരാളായി ഇടയ്ക്ക് അവരോടൊപ്പം കൂടാം.അതവരെ ഏറെ സന്തോഷിപ്പിക്കും.കളിക്കാനുള്ള അവരുടെ താത്പര്യം വര്‍ദ്ധിപ്പിക്കും.