ക്ലാസ് പി ടി എ യോഗം ജനു.17 വെള്ളിയാഴിച്ചു ഉച്ചയ്ക്ക് 2.30 ന്


ഒന്നാം പാദവാര്‍ഷിക പരീക്ഷ സെപ്തംബര്‍ ഏഴിന് ആരംഭിക്കും..... ....

Friday 17 January 2014

കാനത്തൂരിന്റെ ഇന്നലെകള്‍


കാനത്തൂരിന്റെ ഇന്നലെകളെക്കുറിച്ച് അന്വേഷിച്ചിറങ്ങിയതായിരുന്നു കുട്ടികള്‍. വീടുവീടാന്തരം കയറിയിറങ്ങി അവര്‍ ശേഖരിച്ചത് നിരവധി പുരാവസ്തുക്കള്‍. വീട്ടിലെ വിറകുപുരയിലോ ആലയിലോ ആണ് ഇന്നവയുടെ സ്ഥാനം.നൂറടപ്പു മുതല്‍ ഏത്താംകൊട്ട വരെ ഇതില്‍ പെടും.ഇവയില്‍ പലതും ചിതലരിക്കാന്‍ തുടങ്ങിയിരുന്നു.കാനത്തൂരിന്റെ പോയ്പോയ കാലത്തെക്കുറിച്ച് ഇവയ്ക്കു പലതും പറയാനുണ്ടാകും.മണ്‍മറഞ്ഞുപോയ ഒരു ജനതയുടെ ജീവിതത്തെക്കുറിച്ച്. .. അവരുടെ സംസ്ക്കാരത്തെക്കുറിച്ച്.. സാങ്കേതിക വിദ്യയെക്കുറിച്ച്..

ഇവയുടെ ഒരു പ്രദര്‍ശനം സംഘടിപ്പിക്കാന്‍ ഒരുങ്ങുകയാണ് കുട്ടികള്‍.പ്രദര്‍ശനത്തിനു അവര്‍ ഒരു പേരിട്ടു- കൊരമ്പ. ഇതിന്റെ പ്രചരണാര്‍ത്ഥം അവര്‍ പോസ്റ്ററും നോട്ടീസും തയ്യാറാക്കി.ടൗണില്‍ കൊണ്ടുപോയി ഒട്ടിച്ചു.കാണുന്നവരോടെല്ലാം പറഞ്ഞു.കണ്ടെടുത്ത ഓരോ വസ്തുവിനെക്കുറിച്ചും പ്രായം ചെന്നവരെ കണ്ട് ചോദിച്ച് കുറിപ്പുകള്‍ തയ്യാറാക്കി.പ്രദര്‍ശനം ഉദ്ഘാടനം ചെയ്യാന്‍ തൊണ്ണൂറു വയസ്സു കഴിഞ്ഞ ആദിവാസി വിഭാഗത്തില്‍പ്പെട്ട ബൈരന്‍ മൂപ്പനെ ക്ഷണിച്ചു.അദ്ദേഹം വരാമെന്നു സമ്മതിച്ചു. സ്ക്കൂളിലെ സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടക്കുന്ന പ്രദര്‍ശനം മറ്റന്നാളാണ്. കട്ടികള്‍ പ്രദര്‍ശനം വന്‍ വിജയമാക്കാനുള്ള അവസാന തയ്യാറെടുപ്പിലാണ്.



No comments:

Post a Comment